മൂവാറ്റുപുഴ നിര്‍മല കോളേജില്‍ (ഓട്ടോണോമസ്) ഇന്റഗ്രേറ്റഡ് എം സി എ പ്രോഗ്രാം ഈ
അധ്യയന വര്‍ഷം മുതല്‍ തുടങ്ങുന്നതിന് എം ജി യൂണിവേഴ്‌സിറ്റിയുടെ അനുമതി ലഭിച്ചു. പ്ലസ് ടു വിന് മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, അക്കൗണ്ടന്‍സി, ഇന്‍ഫോര്‍മാറ്റിക്‌സ് പ്രാക്ടീസസ് എന്നീ വിഷയങ്ങള്‍ ഓപ്ഷണല്‍ ആയി പഠിച്ച വിദ്യാര്‍ഥികള്‍ക്കാണ് പ്രസ്തുത പ്രോഗ്രാമിന് അപേക്ഷിക്കാന്‍ അര്‍ഹത. വിദ്യാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് ബി സി എ യും, എം സി എ യും ഒരുമിച്ച് പഠിച്ചിറങ്ങാന്‍ കഴിയുന്ന തരത്തിലാണ് പ്രോഗ്രാമിന്റെ ക്രമീകരണം.എ ഐ സി ടി ഇ അംഗീകൃത പ്രൊഫഷണല്‍ പ്രോഗ്രാമായ ഇന്റഗ്രേറ്റഡ് എം സി എയ്ക്ക് കോളേജില്‍ നേരിട്ടെത്തി വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ എടുക്കാം.പ്രോഗ്രാമിലൂടെ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ്, മെഷീന്‍ ലേണിംഗ്, നെറ്റ്വര്‍ക്ക് സെക്യൂരിറ്റി തുടങ്ങിയ മേഖലകളില്‍ പ്രാവീണ്യം നേടാനാകും. വിവിധ മള്‍ട്ടി നാഷണല്‍ കമ്പനികളുമായി സഹകരിച്ച് പോകുന്ന തരത്തിലാണ് പ്രോഗ്രാമിന്റെ രൂപകല്പന. കൂടാതെ വിവിധ യു ജി, പി ജി പ്രോഗ്രാമുകളിലേക്ക് ഈ വര്‍ഷം അഡ്മിഷന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജിലെത്തി അഡ്മിഷന്‍ എടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8075577985, 9495690554, 9446600853 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം.
Research Centres
Our Faculty
Our Students
Programmes