Civil Service Academy

The College is Offering facilities for Civil Service aspirants by ALS Satellite Education Pvt. Ltd., New Delhi, the leading IAS Training firm in the Country. The Classes are held in two streams : Regular and week-end. The facility is of great help to Civil Service aspirants in the region.

 

  
  
നിർമ്മല സിവിൽ സർവീസ് അക്കാദമിയുടെ പുതിയ അധ്യയന വർഷം

ഉദ്ഘാടനം ചെയ്തു. കോതമംഗലം രൂപത നിർമ്മല സിവിൽ സർവീസ് അക്കാദമിയുടെ പുതിയ അധ്യയന വർഷം കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ് മഠത്തികണ്ടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജൂലൈ 8 ന് മുവാറ്റുപുഴ
നിർമ്മല കോളേജിലെ എം.സി.എ ബ്ലോക്ക് ഓഡിറ്റോറിയത്തിൽ വെച്ച് R. ഗിരിജ IAS ഉദ്ഘാടനം ചെയ്തു. ഈ ചടങ്ങിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരായ ജീൻസ് കുരുവിള IFS, ഫെബിൻ ഫിലിപ്പ് IRAS എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ (ബോർഡ് മെമ്പർ, നിർമ്മല സിവിൽ സർവീസ് അക്കാദമി), ഡോ. കെ.വി. തോമസ് (പ്രിൻസിപ്പൽ, നിർമ്മല കോളേജ്), സജി മാത്യു (എച്ച്.എം. സെന്റ് ജോസഫ് എച്ച്.എസ്.എസ്, കരിമണ്ണൂർ, ഫാ :പോൾ കളത്തൂർ (അഡ്മിനിസ്ട്രേറ്റർ, നിർമ്മല സിവിൽ സർവീസ് അക്കാദമി) എന്നിവരും സന്നിഹിതരായിരുന്നു. കഴിഞ്ഞ അധ്യയന വർഷത്തിലെ മികച്ച റാങ്ക് നേടിയ കുട്ടികൾക്കായുള്ള അവാർഡ് വിതരണവും, പ്രോത്സാഹന സമ്മാനങ്ങളും ഈ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. കോതമംഗലം രൂപതയിലെ സ്കൂളുകളിൽ നിന്നുള്ള അധ്യാപകര്യം, വിദ്യാർത്ഥികളും, മാതാപിതാക്കളും ഈ യോഗത്തിൽ പങ്കെടുത്തു. ഫോൺ : 7907119072, 9496065457