നിര്‍മല കോളജില്‍ ജനുവരി 3 ന് നിര്‍മല വിജ്ഞാന്‍ പുരസ്‌കാര ദാനവും ശാസ്ത്ര പ്രദര്‍ശനവും

നിര്‍മല കോളജില്‍ ജനുവരി 3 ന് നിര്‍മല വിജ്ഞാന്‍ പുരസ്‌കാര ദാനവും ശാസ്ത്ര പ്രദര്‍ശനവും

മൂവാറ്റുപുഴ നിര്‍മല കോളജ് രാഷ്ട്ര നിര്‍മാണത്തില്‍ നിസ്തുല സംഭാവനകള്‍ നല്കിയ വ്യക്തികളെ ‘നിര്‍മല വിജ്ഞാന്‍ ‘പുരസ്‌കാരം നല്കി ആദരിക്കുന്നതിന് ഈ വര്‍ഷം മുതല്‍ തുടക്കം കുറിക്കുകയാണ്. ആദ്യ പുരസ്‌കാരം ഏറ്റുവാങ്ങുന്നത് ലോക പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനും വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയറക്ടറുമായ ഡോ എസ് ഉണ്ണികൃഷ്ണന്‍ നായരാണ്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍. ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സമ്മാനിക്കും. അവാര്‍ഡ്ദാനച്ചടങ്ങിനോട് അനുബന്ധിച്ച് ശാസ്ത്ര പ്രദര്‍ശനവും ശാസ്ത്ര കൗതുകമുള്ള സ്‌കൂള്‍ കുട്ടികളുമായി ഡോ എസ് ഉണ്ണികൃഷ്ണന്‍ നായര്‍ സംവാദത്തിലും ഏര്‍പ്പെടും. കോളജില്‍ സംഘടിപ്പിക്കുന്ന ശാസ്ത്ര പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതിന് കോളജ് കാമ്പസ് സ്‌കൂള്‍ കുട്ടികള്‍ക്കായി തുറന്ന് കൊടുക്കും. കൂടാതെ കോളേജിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് തയ്യാറാക്കിയ ചന്ദ്രയാന്‍ -3 ന്റെ പ്രവര്‍ത്തന മാതൃകയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും. വരും വര്‍ഷങ്ങളിലും നിര്‍മല വിജ്ഞാന്‍ പുരസ്‌കാരം നല്കി വിജ്ഞാന ലോകത്തിനായി ജീവിതം സമര്‍പ്പിച്ചവരെ ആദരിക്കും. അതിനോട് അനുബന്ധിച്ച് ഭാവി തലമുറയില്‍ ജ്ഞാന കൗതുകം വളര്‍ത്തുന്നതിനുള്ള വ്യത്യസ്ഥ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ജനുവരി 3 ന് രാവിലെ 10 മണിക്ക് കോളേജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിലാണ് പുരസ്‌കാര ദാനവും പ്രദര്‍ശനവും സംവാദവും ഒരുക്കിയിരിക്കുന്നത്.

2023 ജൂലൈ മാസത്തില്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ വിജയകരമായി ചന്ദ്രയാന്‍ 3 പേടകം ഇറക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ചന്ദ്രന്റെ ഉപരിതലത്തിലെ വിവിധ മൂലകങ്ങളുടെ സാനിധ്യം, ഉപരിതല ഊഷ്മാവ് തുടങ്ങിയവയുടെ പഠനങ്ങളില്‍ നിര്‍ണായക പങ്ക് ചന്ദ്രയാന്‍ 3 വഹിച്ചിട്ടുണ്ട്. ഒരു വര്‍ഷമെടുത്ത് നിര്‍മിച്ച യഥാര്‍ഥ ചന്ദ്രയാന്‍ പേടകത്തിന്റെ അതേ വലുപ്പത്തിലുള്ള, പൂര്‍ണമായും ഓട്ടോമാറ്റിക് സംവിധാനത്തില്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ നടന്ന സംഭവങ്ങളുടെ പുനഃരാവിഷ്‌ക്കാരമാണ് പ്രദര്‍ശനത്തില്‍ നടക്കുക. ഏകദേശം 500 കിലോയോളം ഭാരം വരുന്ന പേടകമാണ് കോളേജില്‍ ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് ഒരു കോളേജില്‍ ഇത്തരത്തിലുള്ള ഒരു തത്സമയ പുനഃരാവിഷ്‌ക്കാരം നടക്കുന്നത്. വിദ്യാര്‍ഥികളില്‍ ശാസ്ത്ര അഭിരുചി വളര്‍ത്തുന്നതോടൊപ്പം രാജ്യത്തിന്റെ ശാസ്ത്ര പുരോഗതി പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നിര്‍മല കോളേജ് ഇത്തരത്തിലുള്ള ഒരു ശാസ്ത്ര പ്രദര്‍ശനം ഒരുക്കുന്നത്. പ്രദര്‍ശനത്തില്‍ സമീപ പ്രദേശങ്ങളില്‍ നിന്നായി 1000 ത്തോളം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഭാരതത്തിന്റെ അഭിമാന നേട്ടങ്ങളായ ചന്ദ്രയാന്‍, മംഗള്‍യാന്‍ പദ്ധതികളില്‍ നിര്‍ണായക സ്ഥാനം വഹിച്ച നിലവിലെ വിക്രം സാരാഭായി സപേസ് സെന്റര്‍ ഡയറക്ടര്‍ ഡോ എസ് ഉണ്ണികൃഷ്ണന്‍ നായര്‍ക്കാണ് ഈ വര്‍ഷത്തെ പുരസ്‌കാരം സമ്മാനിക്കുന്നത്.

7

Research Centres

145

Our Faculty

3059

Our Students

37

Programmes