The College is Offering facilities for Civil Service aspirants by ALS Satellite Education Pvt. Ltd., New Delhi, the leading IAS Training firm in the Country. The Classes are held in two streams : Regular and week-end. The facility is of great help to Civil Service aspirants in the region.
Achievements
Academic Inauguration
സിവില്‍ സര്‍വീസ് അക്കാദമിക വര്‍ഷത്തിന് തുടക്കം
മൂവാറ്റുപുഴ നിര്‍മല കോളേജ് (ഓട്ടോണോമസ്) സിവില്‍ സര്‍വീസ് അക്കാദമിയുടെ 2024-25 അക്കാദമിക വര്‍ഷത്തിന് തുടക്കമായി. കോളേജ് എം സി എ ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടി ആന്റി ടെററിസ്റ്റ് സക്വാഡ് ഡയറക്ടറും എറണാകുളം റേഞ്ച് ഡി ഐ ജി യുമായ പുട്ട വിമലാദിത്യ ഐ പി എസ് ഉല്‍ഘാടനം ചെയ്തു. ആഗ്രഹത്തെ നേടിയെടുത്ത് ലക്ഷ്യത്തിലേക്ക് എത്താന്‍ തിവ്രമായി പരിശ്രമിക്കണമെന്നും ലക്ഷ്യത്തിലെത്താന്‍ സഹായിക്കുന്ന കഴിവുകളെ സ്വയം വളര്‍ത്തിയെടുക്കണമെന്നും പുട്ട വിമലാദിത്യ ഐ പി എസ് പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ഫണ്ടമെന്റല്‍സ്, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഫൗണ്ടേഷന്‍, റെഗുലര്‍ എന്നീ ബാച്ചുകളുടെ ക്ലാസുകള്‍ക്കാണ് തുടക്കമിട്ടത്. കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജസ്റ്റിന്‍ കെ കുര്യാക്കോസ്, കോളേജ് ഓട്ടോണോമസ് ഡയറക്ടര്‍ ഡോ. തോമസ് കെ വി, സിവില്‍ സര്‍വീസ് അക്കാദമി അഡ്മിനിസ്‌ട്രേറ്ററും കോളേജ് ബര്‍സാറുമായ ഫാ. പോള്‍ കളത്തൂര്‍, ബോര്‍ഡ് മെമ്പര്‍ ഫാ. ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍, ഫാ. പോള്‍ ചൂരത്തൊട്ടി, വിദ്യാര്‍ഥി പ്രതിനിധി അലേന ജെ കുരുവിത്തടം എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ജിസ്‌നി ജോസിന് ആദരവും നല്‍കി. ചടങ്ങില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.
Nirmala Kids Academic Year Inauguration